Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disaster For Drivers

Kottayam

വ​ശ​ങ്ങ​ളി​ൽ കാ​ടു​നി​റ​ഞ്ഞ് റോ​ഡു​ക​ൾ; ദു​രി​തം ന​ട​പ്പു​കാ​ർ​ക്ക്

പാ​ലാ: നാ​ട്ടു​മ്പു​റ​ങ്ങ​ളി​ലെ റോ​ഡ് വ​ശ​ങ്ങ​ൾ കാ​ടു​നി​റ​ഞ്ഞ​തോ​ടെ കാ​ൽ​ന​ട​യാ​ത്രി​ക​ൾ ദു​രി​ത​ത്തി​ൽ. മ​ഴ തു​ട​ങ്ങി​യ​തോ​ടെ കാ​ട് അ​തി​വേ​ഗ​മാ​ണ് വ​ള​ർ​ന്ന​ത്. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം പ​ല​യി​ട​ത്തും പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ കാ​ന​ട​യാ​ത്രി​ക​ർ റോ​ഡി​ലൂ​ടെ ന​ട​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.

ക​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്ന ചി​റ്റാ​ർ-​ആ​മേ​റ്റു​പ​ള്ളി റോ​ഡി​ൽ കാ​ടു​നി​റ​ഞ്ഞ​തി​ന് പു​റ​മേ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. നേ​ര​ത്തെ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റോ​ഡ് വ​ശ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് വൃ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വ​ർ​ഷം യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

കു​റു​മ​ണ്ണ്: പാ​ലാ-​മേ​ലു​കാ​വ് റോ​ഡി​ല്‍ കു​റു​മ​ണ്ണ് പ​ള്ളി​പ്പ​ടി മു​ത​ല്‍ ഇ​ഞ്ചു​കാ​വ് വ​രെ​യും റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും കു​റ്റി​ക്കാ​ട് നി​റ​ഞ്ഞ നി​ല​യി​ലാ​ണ്. റോ​ഡി​ലൂ​ടെ വ​ഴി​യാ​ത്ര​ക്കാ​ര്‍ ന​ട​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. ഇ​വി​ട​യും ഇ​ഴ​ജ​ന്തു​ക്ക​ൾ ഏ​റെ​യു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

വ​ശ​ങ്ങ​ളി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ല ത​വ​ണ പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഇ​തി​നു​പു​റ​മേ വ​ശ​ങ്ങ​ളി​ൽ ഓ​ട​യി​ല്ലാ​ത്ത​തി​നാ​ൽ മ​ഴ പെ​യ്യു​മ്പോ​ൾ റോ​ഡി​ലൂ​ടെ വെ​ള്ളം കു​ത്തി​യൊ​ലി​ക്കു​ന്ന​തും ദു​രി​തം സൃ​ഷ്ടി​ക്കു​ക​യാ​ണ്.

Latest News

Corehub Up